ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
മീര ജാസ്മിന്‍, നരേന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.
ഡിസംബര്‍ 29 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മീര ജാസ്മിനും നരേനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ 5 ലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുക. ഫെബ്രുവരി 14 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും എം പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേര്‍ന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ശ്വേത മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്ര നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
STORY HIGHLIGHTS:OTT release date of Queen Elizabeth has been announced