ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’, ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
ഫൈനല്‍സ്’ എന്ന ചിത്രത്തിന് ശേഷം, പ്രജീവം മൂവിസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ദ്ധന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഷാജികൈലാസ് ആനി ദമ്പതികളുടെ ഇളയ മകന്‍ റുഷിന്‍ ഷാജികൈലാസ് ആദ്യമായി നായക വേdഷം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പില്‍ ടൈറ്റില്‍ കഥാപാത്രമായ സുകുമാരക്കുറുപ്പിനെ അബുസലിം അവതരിപ്പിക്കുന്നു.
ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന ചിത്രത്തിലെ സുകുമാരകുറുപ്പിനെ പോലെ ചില പ്രശ്നങ്ങളും അതിന്റെ ഭാഗമായുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
STORY HIGHLIGHTS:Gangs of Sukumarakurup’, the title poster of the film has been released.