IndiaNews

ബാബരി മസ്ജിദ് സംരക്ഷിക്കാനുള്ള പോരാട്ടം ഫലം കാണാതെ പോയത് എന്തു കൊണ്ടാണ്?

ബാബരി മസ്ജിദ് സംരക്ഷിക്കാനുള്ള പോരാട്ടം ഫലം കാണാതെ പോയത് എന്തു കൊണ്ടാണ്?

നാലു നൂറ്റാണ്ടിലേറെ ബാബരി മസ്ജിദ് നില കൊണ്ട ഭൂമിയുടെ പള്ളിയുടെ വീണ്ടെടുപ്പിനായി നടത്തിയ പരിശ്രമങ്ങളെക്കു റിച്ച് 2001 മുതൽ 2019 വരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിൻ്റെ ബാബരി മസ്‌ജിദ് ആക്ഷൻ കമ്മിറ്റിയുടെ കൺവീനറായിരുന്ന ഡോ. എസ്.ക്യു.ആർ. ഇല്യാസ്

ബാബരി മസ്ജിദിനുവേണ്ടി നടത്തിയ പോരാട്ടം വിഫല മായി എന്ന് പറയാനാവില്ല. നിയമവഴിയിലും രാഷ്ട്രീയ വ ഴിയിലും, പരസ്പര ചർച്ചയിലൂടെ യോജിപ്പിലെത്താനുമു ൾപ്പെടെ ജനാധിപത്യ മാർഗത്തിലുള്ള എല്ലാ സാധ്യതക ളിലൂടെയും ഞങ്ങൾ നീതിക്കായി പരിശ്രമിച്ചിരുന്നു.

1961ൽ തന്നെ ഫൈസാബാദ് കോടതിയിൽ മുസ്‌ലിംക ൾ ഹരജി നൽകിയിരുന്നു. കേസ് അലഹബാദ് ഹൈ കോടതിയുടെ ലഖ്നോ ബെഞ്ചിലേക്ക് മാറ്റിയപ്പോൾ സ മുന്നതരായ അബ്ദുൽ മന്നാൻ, സഫർയാബ് ജീലാനി, മു ഷ്താഖ് അഹ്മദ് സിദ്ദീഖ് എന്നീ അഭിഭാഷകരെ കേസ് ഏ ൽപിച്ചു. അവർ സൗജന്യമായാണ് കേസ് നടത്തിയത്. പിന്നീട് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാ ർഥ് ശങ്കർ റേയും നയാപൈസ പോലും പ്രതിഫലം പറ്റാ തെയാണ് ഡൽഹിയിൽനിന്ന് ലഖ്നോവിൽ വന്ന് കേസ് വാദിച്ചത്. ക്ഷേത്രം തകർത്താണ് മസ്‌ജിദ് നിർമിച്ചത് എ ന്ന വാദത്തിന് അടിത്തറയില്ലെന്ന് ആറ് പ്രഗത്ഭ ചരിത്ര പണ്ഡിതരാണ് കോടതിയിൽ ഹാജരായി വ്യക്തമാക്കിയ ത്. അതിൽ ഒരാൾ ഒഴികെ അഞ്ചുപേരും അമുസ്‌ലിംകളുമായിരുന്നു.

ഒരു ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളുടെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയെന്ന അവകാശവാദവുമായി ആർ ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഷിറിൻ മൂസവിയും സുപ്രിയ വർമയുമടക്കം പത്ത് പ്രമുഖ പുരാവസ്തു ഗവേഷകരാണ് നമുക്കു വേണ്ടി മുന്നോട്ടുവന്ന് ആ അവകാശവാദങ്ങളെ ഖണ്ഡിച്ചത്. മസ്‌ജിദിന് താഴെനിന്ന് കണ്ടെത്തിയതായി ആ സർവേയിൽ പറയുന്ന അവശിഷ്ടങ്ങൾ ഒരു ഈദ്ഗാഹിന്റേ്റേതാണെന്ന് സ്ഥിരീകരിക്കാനും അവർക്ക് സാധിച്ചു. രണ്ട് കെട്ടിടങ്ങളിലും ഉപയോഗിച്ചിരുന്ന നിർമാണ സാമഗ്രികൾ സമാനമായിരുന്നു, അത്തരം കുമ്മായക്കൂട്ട് മുഗൾ കാലഘട്ടത്തിനുമുമ്പ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നില്ല. അവിടെ നിന്ന് മൃഗങ്ങളുടെ എ ല്ലിൻകൂമ്പാരം കണ്ടെത്തിയതിൽനിന്ന് താമസക്കാർ മാം സാഹാരികളായിരുന്നുവെന്ന് വ്യക്തമായി, അവിടെ ക ണ്ടെത്തിയ രണ്ട് ഖബറുകൾ മുസ്‌ലിംകളുടേതാണെന്ന തെളിവായി. ഭൂരേഖകൾ, റവന്യൂ രേഖകൾ, 1949ൽ പള്ളിക്കുള്ളിൽ വിഗ്രഹങ്ങൾ അനധികൃതമായി കടത്തിവെച്ചതിനെത്തുടർന്ന് ഒരു ഹിന്ദു കോൺസ്റ്റബിൾ സമർപ്പിച്ച എഫ്.ഐ. ആർ, കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇവയെ ല്ലാം ഞങ്ങളുടെ വാദത്തെ പിന്തുണക്കുന്നതായിരുന്നു.

ബാബരി പള്ളിയിൽ നമസ്ക‌ാരം നിർവഹിച്ച ആളുകളെ സാക്ഷികളായി ഞങ്ങൾ ഹാജരാക്കി, നിരവധി രേഖകൾ തെളിവുകളായി സമർപ്പിച്ചു. 2010 ഡിസംബറിൽ ബാബരി മസ്ജിദ് ഭൂമി മൂന്നായി വിഭജിച്ച് മൂന്ന് ഹരജിക്കാർക്കും ഓരോ ഭാഗം നൽകാൻ അലഹബാദ് ഹൈകോടതി വിധിച്ചു. അത് ആർക്കും തന്നെ സ്വീകാര്യമായ വിധിയായിരുന്നില്ല, ആകയാൽ അത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. അഡ്വ. രാജീവ് ധവാൻ, അഡ്വ. ശേഖർ നാഫ്ഡെ, അഡ്വ. മീനാക്ഷി അറോറ എന്നീ സീനിയർ അഭിഭാഷകരാണ് സുപ്രീം കോടതിയിൽ ഞങ്ങളെ പ്രതിനിധാനംചെയ്തത്. ഇതുകൂടാതെ ആറ് അഭിഭാഷകരും 15 ജൂനിയർ അഭിഭാഷകരുമടങ്ങുന്ന ഒരു ടീമും ഞങ്ങൾ ക്കുണ്ടായിരുന്നു. മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ നിയമകാര്യ സമിതിക്കായിരുന്നു കേസിൻ്റെ മേൽനോട്ടം. പ്രതിഫലം പോലും വാങ്ങാതെയാണ് രാജീവ് ധവാൻ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുമണിവരെ ഒറ്റനിൽപ്പിൽനിന്ന് വാദിച്ചത്. അഡ്വ. സഫർയാബ് ജീലാനിയും ഒരു തവണ വാദിച്ചു. 44 ദിവസം നീണ്ടു ഞങ്ങളുടെ വാദങ്ങൾ. കേസിൽ, പരമോന്നത കോടതി നടത്തിയ എല്ലാ നിരീക്ഷണങ്ങളും ഞങ്ങൾക്ക് അനുകൂലമായിരുന്നു, പ ക്ഷേ അന്തിമ വിധി എതിരായിരുന്നു. അമ്പലം തകർ ത്താണ് പള്ളി പണിതതെന്ന വാദം കോടതി പൊളിച്ചു കളഞ്ഞു. ഈ വാദത്തെ ശരിവെക്കാവുന്ന തെളിവുക ളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.

1949ൽ പള്ളിക്കുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചെന്നത് കുറ്റകരമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും 1949 ഡിസംബർ വരെ പള്ളിയിൽ പ്രാർഥനകൾ നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മസ്‌ജിദ് തകർത്തത് ക്രിമിനൽ പ്രവൃത്തിയും ഭരണഘടനാ വിരുദ്ധവുമാണെ ന്ന് 1994ലെ ഇസ്‌മായിൽ ഫാറൂഖി കേസിൽത്തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്നാൽ, ഈ ഭൂമിയിൽ ഹിന്ദു സമൂഹത്തിനും അവകാ ശമുണ്ടെന്നും അത് അവരുടെ വിശ്വാസത്തിൻ്റെ കാര്യമാ ണെന്നും പറഞ്ഞ കോടതി ബാബരി മസ്‌ജിദ് ഭൂമി അവ ർക്ക് നൽകാൻ വിധിക്കുകയായിരുന്നു. മുസ്ലിംകൾക്ക് മസ്ജിദ് പണിയാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമി നൽകാനും പറഞ്ഞു.

ആ വിധിയിലൂടെ നീതി ലഭിച്ചുവെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഇല്ല, ഒരിക്കലുമില്ല. മുസ്‌ലിം സമുദായത്തോട് ചെയ്ത ക ടുത്ത അനീതിയായിരുന്നു അത്.

പരസ്പ‌ര ചർച്ചയിലൂടെ യോജിപ്പിലെത്താനുള്ള നീക്ക ങ്ങൾ നടത്തിയിരുന്നുവെന്ന് പറഞ്ഞു, അത് എപ്രകാര മായിരുന്നു?

തർക്കപരിഹാരത്തിന് സംഭാഷണവും ചർച്ചകളുമാണ് ഏറ്റവും നല്ല ഒപ്ഷൻ എന്നായിരുന്നു തുടക്കം മുതൽ ഞങ്ങളുടെ പക്ഷം. എതിർകക്ഷികളുമായി ചർച്ച നടത്താൻ ഞങ്ങൾ ഒരുക്കമായിരുന്നു. അവർ ഉന്നയിക്കുന്ന അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഉറച്ച തെളിവുകൾ നൽകിയാൽ, അവകാശവാദം ഉപേക്ഷിക്കാൻ തയാ റാണെന്നുപോലും ഞങ്ങൾ സമ്മതിച്ചതാണ്; അനധി കൃതമായി പിടിച്ചെടുത്ത ഭൂമിയാണിതെങ്കിൽ അവിടെ പ ള്ളി നിർമിക്കുന്നത് ഹലാൽ അല്ല എന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം.

വിശ്വഹിന്ദു പരിഷത്ത് സന്യാസിമാരുമായി രണ്ടുതവണ ഞങ്ങൾ ചർച്ചക്കിരുന്നു. ഇത് വിശ്വാസത്തിന്റെ പ്രശ്ന മാണ് എന്നാണ് അവർ ആവർത്തിച്ചത്. പിന്നീട് കാഞ്ചീ പുരം ശങ്കരാചാര്യർ ജയേന്ദ്ര സരസ്വതിയുമായി ചർച്ച ന ടത്തിയെങ്കിലും മുന്നോട്ടുപോയില്ല. ഒടുവിൽ സുപ്രീം കോടതി തന്നെ അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി ഒ രു സമിതിയെ നിയോഗിച്ചു. അതും ഫലവത്തായില്ല.

ഏകദേശം 60 വർഷത്തോളമാണ് മുസ്‌ലിം സമൂഹം ഈ കേസിൽ നിയമപോരാട്ടം നടത്തിയത്. അദ്വാനിയു ടെ രഥയാത്രക്കിടെ നടന്നതുൾപ്പെടെ ഈ കാലഘട്ടത്തി ലെ നിരവധി വർഗീയ കലാപങ്ങളിൽ സമുദായത്തിന്റെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടങ്ങളുണ്ടായി. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ കൊള്ളി വെക്കപ്പെട്ടു. പക്ഷേ അന്യായമായ ആവശ്യങ്ങൾക്ക് വഴ ങ്ങാൻ രാജ്യത്തെ മുസ്‌ലിം സമൂഹം അത് മതപണ്ഡിത രാവട്ടെ, രാഷ്ട്രീയ നേതാക്കളാവട്ടെ, റിക്ഷാവലിക്കാരോ സർവകലാശാല പ്രഫസർമാരോ ആവട്ടെ, അവർ ഒരുക്ക മല്ലായിരുന്നു.

*വിധിക്കുശേഷം നിർമിക്കപ്പെട്ട ക്ഷേത്രത്തിലെ പ്രതി ഷ്ഠാ ചടങ്ങ് അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കു ന്നു, എന്തായിരിക്കും ഇതിൻ്റെ അനന്തരഫലം?*

ഈ ചടങ്ങ് മാത്രമല്ലല്ലോ, രാമക്ഷേത്ര പ്രസ്ഥാനം തന്നെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഒന്നാ ണ്. അത് ഒരിക്കലും മതപരമായിരുന്നില്ല. അതിന്റെ ഫല മായാണ് 1984ൽ രണ്ട് എം.പിമാരുണ്ടായിരുന്ന ബി.ജെ. പിക്ക് 2014 ആയപ്പോൾ 282 എം.പിമാരെ നേടാൻ സാ ധിച്ചത്. സ്വാഭാവികമായും പ്രാണപ്രതിഷ്ഠ ചടങ്ങും ബി. ജെ.പി പൂർണമായും ഹൈജാക്ക് ചെയ്തിരിക്കുന്നു. പൊതുഖജനാവിലെ പണവും ഔദ്യോഗിക സംവിധാന ങ്ങളും ഉപയോഗപ്പെടുത്തിയാണ് കേന്ദ്ര-സംസ്ഥാന ബി.ജെ.പി സർക്കാറുകൾ പരിപാടിയുടെ പ്രായോജക രാവുന്നത്. മതനിരപേക്ഷ ഭരണഘടനക്കനുസൃതമായി സത്യപ്രതിജ്ഞ ചെയ്‌ത ഒരു സർക്കാർ ഇവ്വിധം ചെയ്യു ന്നത് തികച്ചും നിയമവിരുദ്ധമാണ്.

ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച മതേതര പാർട്ടികളു ടെ തീരുമാനം രാജ്യത്തിന് എത്രമാത്രം പ്രതീക്ഷയേകു ന്നു?

അവർ ക്ഷണം നിരസിച്ചത് ഏതെങ്കിലും തത്ത്വാധിഷ്ഠി ത നിലപാടിന്റെ അടിസ്ഥാനത്തിലാണെന്ന് ഞാൻ കരു തുന്നില്ല. സുപ്രീംകോടതി കാണിച്ച അനീതിയെ വിമർശി ക്കാൻ ഇവരാരും ഒരുക്കമായിരുന്നില്ല, പകരം വിധിയെ പ്രശംസിച്ച് സ്വാഗതം ചെയ്യുകയായിരുന്നു. ചില കോൺ ഗ്രസ് നേതാക്കൾ രാമക്ഷേത്രം യാഥാർഥ്യമായതിന്റെ ക്രെഡിറ്റിൽ അവകാശവാദം ഉന്നയിക്കുക പോലും ചെ യ്തു. നിർഭാഗ്യവശാൽ എല്ലാ പാർട്ടികളും അവസരവാദികളാണ്..

STORY HIGHLIGHTS:Why did the struggle to save Babri Masjid fail?

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker