KeralaNews

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്ബുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: രണ്ടു വയസുകാരൻ പാമ്ബു കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്.

കൊണ്ടോട്ടി പുളിക്കലിലെ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്ബിന്റെ കടിയേല്‍ക്കുന്നത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്ബ് കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോള‌ജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രിയോടെ കുട്ടി മരിച്ചു.

STORY HIGHLIGHTS:He was bitten by a snake while playing in the backyard;  A tragic end for the two-year-old

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker