38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന് സത്യരാജ്.
38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന് സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കൂലി’ എന്ന ചിത്രത്തിലാണ് സത്യരാജ് രജനിക്കൊപ്പം അഭിനയിക്കുന്നത്.
ഈ ചിത്രത്തിലെ സത്യരാജിന്റെ ലുക്ക് ആണിപ്പോള്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. അടിമുടി സ്റ്റൈലിഷ് ലുക്കിലാണ് സത്യരാജ് എത്തിയിരിക്കുന്നത്. നീട്ടി വളര്‍ത്തിയ നരച്ച മുടി ബണ്‍ സ്റ്റൈലാക്കി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കെട്ടിവച്ചിരിക്കുന്നതാണ് താരത്തിന്റെ ചിത്രം. കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ഭാഗമായുള്ള ചിത്രമാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രജനികാന്തിന്റെ കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ചിത്രങ്ങള്‍ ലോകേഷ് തന്നെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ലോകേഷ് സത്യരാജിന്റെ ചിത്രം പങ്കുവച്ചിരുന്നില്ല. അതുകൊണ്ട് ഇത് കൂലി ചിത്രത്തിലേത് തന്നെയാണോ എന്ന് ഉറപ്പില്ല. സല്മാന് ഖാന് നായകനാകുന്ന ‘സിക്കന്തര്‍’ എന്ന എആര്‍ മുരുഗദോസ് ചിത്രത്തിലേത് ആകും ഈ ലുക്ക് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സത്യരാജ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിനായി വലിയ പ്രതിഫലമാണ് സത്യരാജ് ചോദിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 1986ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ ഭാരത്’ ആണ് സത്യരാജും രജനിയും ഒടുവില്‍ ഒന്നിച്ചെത്തിയ ചിത്രം.
STORY HIGHLIGHTS:Actor Sathyaraj is all set to act with Rajinikanth after a gap of 38 years.