ഓട്ടോറിക്ഷ ഡ്രൈവറുടെ അലക്ഷ്യമായ പ്രവൃത്തിയില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ പൊലിഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് റോഡപകടത്തില്‍ തെറ്റുകാരനല്ലാത്ത ഒരാളുടെ ജീവൻ നഷ്ടമായത്.
ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. വണ്‍വേയില്‍ ഓട്ടോറിക്ഷാക്കാരൻ(ഇ-റിക്ഷ) തെറ്റായ ദിശയിലേക്ക് യുടേണ്‍ എടുത്ത പ്രവൃത്തിയാണ് ബൈക്ക് യാത്രികന്റെ മരണത്തില്‍ കലാശിച്ചത്. 21-കാരനായ ആകാശ് സിംഗാണ് മരിച്ചതെന്ന് കണ്ടെത്തി. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇ-റിക്ഷയില്‍ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന്റെ ബാലൻസ് നഷ്ടമായി റോഡില്‍ തെന്നിവീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റാണ് യുവാവ് മരിച്ചത്.പുറത്തുവന്ന വീഡിയോയില്‍ ഓട്ടോ ഡ്രൈവറുടെ പിഴവ് വ്യക്തമാണ്. അപകടം നടന്നതിന് പിന്നാലെ റിക്ഷ നിർത്താതെ ഇയാള്‍ ഓടിച്ചു പോകുകയായിരുന്നു. റോഡിലുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനം നിർത്തിയില്ല. ഇ-റിക്ഷാക്കാരനെതിരെ ആകാശിന്റെ പിതാവ് പൊലീസില്‍ പരാതി നല്കി.
STORY HIGHLIGHTS:A young biker lost his life due to the negligent act of the autorickshaw driver.
I've always hated e Rickshaw because 99% of them don't even follow rules and cause accident.
— Maxtern (@RealMaxtern) April 28, 2024
Here biker d!ed because of sudden uturn. Gareeb h toh kya rules todenge ye rickshaw waley?pic.twitter.com/QfY9uJxRaQ