EntertainmentGulfU A E

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫ് പര്യടനത്തിനിടെ ദുബായില്‍ വച്ചാണ് വേടൻ എന്ന ഹിരണ്‍ ദാസ് മുരളിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്.

തുടർന്ന് ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനിയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വേടൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഡോക്ടർമാർ അടിയന്തര വിശ്രമം നിർദ്ദേശിച്ചെന്നും പോസ്റ്റില്‍ പറയുന്നു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നവംബർ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12ലേക്ക് ഷോ മാറ്റിവച്ചുവെന്നാണ് വിശദീകരണം.

Story Highlights:Rapper Vedan was admitted to the hospital following health problems.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker