‘ഭഭബ’ സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി.
ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’ സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി.
സിനിമയിലെ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് അണിയറക്കാര്‍ റിലീസ് ചെയ്തത്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള ജിപ്സിയുടെ മുമ്പിലിരിക്കുന്ന ദിലീപിനെ പോസ്റ്ററില്‍ കാണാം.
‘ഗില്ലി’ സിനിമയില്‍ വിജയ്യുടെ കഥാപാത്രം ഉപയോഗിക്കുന്ന അതേ മോഡലിലുള്ള വണ്ടിയും വണ്ടി നമ്പറുമാണ് ഈ പോസ്റ്ററിലും ഉള്ളതെന്നാണ് മറ്റൊരു പ്രത്യേകത. നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫാഹിം സഫറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകന്‍ ധനഞ്ജയ് ശങ്കര്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയന്‍ റെഡ്ഡിങ് കിങ്സ്ലിയും അഭിനയിക്കുന്നുണ്ട്. ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, സിദ്ധാര്‍ഥ് ഭരതന്‍, ശരണ്യ പൊന്‍വര്‍ണ്ണന്‍ എന്നിവരാണ് മറ്റുള്ള താരങ്ങള്‍.
STORY HIGHLIGHTS:The new poster of the movie ‘Bhabhaba’ has arrived.