IndiaNews

ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കാൻ നിർദേശിച്ചതായി റിസർവ്

ഡൽഹി:ബാങ്കുകളില്‍ ചെക്ക് പണമാക്കാൻ ഇനി ഒരു ദിവസം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും.

ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കാൻ നിർദേശിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

പണനയ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങള്‍ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഓരോ ബാച്ചുകളായാണ് ചെക്കുകള്‍ ക്ലിയർ ചെയ്യുന്നത്.

അതിന് ഒരു ദിവസം മുതല്‍ രണ്ട് ദിവസംവരെ ഇപ്പോള്‍ വേണ്ടിവരുന്നുണ്ട്. ഇനിയത് തത്സമയത്തിലേക്ക് മാറും.

ഇതോടെ ചെക്കിലെ പണം അക്കൗണ്ടിലെത്താൻ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മതിയാകും.

ചെക്ക് ക്ലിയറിങിന്റെ കാര്യക്ഷമത കൂട്ടുന്നതിനും പണം കൈമാറ്റത്തിലെ റിസ്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്കാകും ഏറ്റവും പ്രയോജനം.

STORY HIGHLIGHTS:Reserve said that it has been suggested to speed up the clearance of cheques

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker