IndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ്,സി.പി.എമ്മും, നിയമ നടപടിക്ക് ഒരുങ്ങുന്നു.

ന്യൂഡൽഹി: രാജസ്ഥാനില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സംഭവത്തിൽ കോൺഗ്രസും സി.പി.എമ്മും പരാതി നൽകും. നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. മോദിയെ പോലെ പ്രധാനമന്ത്രി പദത്തിന്റെ അന്തസ് നശിപ്പിച്ച മറ്റൊരു വ്യക്തി ചരിത്രത്തിലില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനില്‍ നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അവര്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണംചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കണോ? നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ?- മോദി ചോദിച്ചു.

മതാക്കളുടെ പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണംചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ കാലത്താണ് സമ്പത്തില്‍ ആദ്യത്തെ അധികാരം മുസ്ലിംകള്‍ക്കാണ് എന്ന നിലപാടെടുത്തത്. ഈ നഗര മാവോയിസ്റ്റുവാദ പ്രകാരം നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും താലിമാല പോലും ബാക്കിയുണ്ടാകില്ല- മോദി പറഞ്ഞു. 

വിവാദ പ്രസംഗത്തിനെതിന് പിന്നാലെ മോദിക്ക് എതിരെ കോൺഗ്രസ്‌ രംഗത്ത് വന്നു. ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു എന്ന്‌ രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു.

STORY HIGHLIGHTS:If the Congress comes to power, the property of the country will be distributed to the Muslims’;  Modi with hate speech

FACEBOOK

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകൾക്ക് വീതിച്ചുനൽകും’; വിദ്വേഷ പ്രസംഗവുമായി മോദി Kerala Hunt…

Posted by Kerala Hunt on Sunday, April 21, 2024

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker