IndiaNews

സ്വയംഭോഗം ചെയ്ത് ശുക്ലം കലര്‍ത്തിയ ഐസ്ക്രീം വില്പന,യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

വാറങ്കല്‍: സ്വയംഭോഗം ചെയ്ത് ശുക്ലം കലർത്തിയ ഐസ്ക്രീം വിറ്റ യുവാവ് അറസ്റ്റില്‍. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് രാജസ്ഥാൻ സ്വദേശി ശുക്ലം കലർത്തിയ ഐസ്ക്രീം വിറ്റിരുന്നത്.

പരസ്യമായി സ്വയംഭോഗം ചെയ്ത് ഐസ്ക്രീമിലേക്ക് ശുക്ലം കലർത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കലുറാം കുർബിയ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നെക്കൊണ്ടയില്‍ പ്രദേശത്തെ വഴിയോരത്ത് ഏറെക്കാലമായി ഐസ്ക്രീം വില്‍ക്കുന്നയാളാണ് കലുറാം.സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവർ ഇയാളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. രണ്ടുദിവസം മുമ്ബാണ് ഇയാളുടെ സ്വയംഭോഗ വീഡിയോ പുറത്തുവന്നത്. മണിക്കൂറുകള്‍ക്കകം ഇത് വൈറലായി. പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിലുള്ളത് കലുറാം ആണെന്ന് വ്യക്തമായതോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇതിനിടെ കലുറാമിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തി. പൊതുസ്ഥലത്ത് അശ്ലീലം കാണിച്ചതിനാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ പൊലീസ് കേസെടുത്തത്. കലുറാം വിറ്റ ഐസ്ക്രീമിന്റെ സാമ്ബിള്‍ ഫുഡ് ഇൻസ്‌പെക്ടർ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. കലുറാം ലൈംഗിക വൈകൃതത്തിന് അടിമയാണോ എന്നും സംശയിക്കുന്നുണ്ട്. ഇയാളുടെ മുൻകാല ചരിത്രം പരിശോധിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിനായി ഇയാള്‍ നേരത്തേ കച്ചവടം നടത്തിയ സ്ഥലങ്ങളിലും അന്വേഷണം നടത്തും.

STORY HIGHLIGHTS:Police arrested a young man for selling ice cream mixed with masturbation and semen

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker