KeralaNews

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ ആണ് കൊലപാതകം നടന്നത്. കുത്തേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം വെട്ടേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  പുറത്തുവരുന്നുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Local secretary of CPM stabbed to death in Koilandi

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker