KeralaNewsWorld

യുഎസ് മലയാളികളുടെ മരണം; കൊലപാതകമെന്ന് സംശയം

കാലിഫോർണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരുടെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്. ഭാര്യയും ഭർത്താവും മരിച്ചത് വെടിയേറ്റ്.

മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശി ആനന്ദ്, ഭാര്യ ആലീസ് മക്കളായ നോഹ, നെയ്തൻ എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചായിരുന്നു മരണം എന്നായിരുന്നു ആദ്യ നിഗമനം.

ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇവർ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് സമീപവാസികള്‍ പറയുന്നതെങ്കിലും 2016 ല്‍ ഇരുവരും വിവാഹ മോചനത്തിന് നല്‍കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്.

STORY HIGHLIGHTS:Death of US Malayalees;  Suspected of murder

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker