രണ്ട് അധ്യാപകർക്കും പ്രണയം ഒരേ അധ്യാപികയോട്, പിന്നാലെ പ്രശ്നങ്ങളും; രണ്ട് സഹപ്രവർത്തകരെ വെടിവച്ചു കൊന്നശേഷം അധ്യാപകൻ ജീവനൊടുക്കാൻ ശ്രമിച്ചു
റാഞ്ചി: രണ്ടുസഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്. ഗോഡ്ഡ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഛത്ര ഹൈസ്‌കൂളിലെ അധ്യാപകരായ പൊരിയത്ത് സ്വദേശി സുജാത മിശ്ര, ഉത്തര്‍പ്രദേശ് ചണ്ഡോലി സ്വദേശി ആദര്‍ശ് സിങ് എന്നിവരെയാണ് ഇതേ വിദ്യാലയത്തില്‍ ജോലിചെയ്യുന്ന പൊരിയത്ത് മെയിന്‍ മാര്‍ക്കറ്റ് സ്വദേശിയായ രവി രഞ്ജന്‍ കൊലപ്പെടുത്തിയത്. രണ്ടു അധ്യാപകരും ഒരേസമയം അധ്യാപികയെ പ്രണയിച്ചിരുന്നുവെന്നും ഇതിന്റെ പേരിലുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.
അടച്ചിട്ട മുറിയില്‍നിന്ന് വെടിയൊച്ച കേട്ടാണ് അധ്യാപകരും വിദ്യാര്‍ഥികളും സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി മുറി തുറന്നപ്പോഴേക്കും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു രണ്ട് അധ്യാപകരും മരിച്ചിരുന്നു. ഇരുവരുടെയും തലയ്ക്കാണ് വെടിയേറ്റത്. തലയുടെ വലത്തുഭാഗത്ത് സ്വയം വെടിവെച്ച പ്രതിയെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രണ്ടു തോക്കുകള്‍ കണ്ടെത്തി. ഇവയില്‍ ഒന്നാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
STORY HIGHLIGHTS:After shooting two of his colleagues, the teacher attempted suicide.